‘മുജാഹിദ് ബാലുശ്ശേരിമാരാണ് അക്കാദമിക്ക് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നത്; ഇത് തടഞ്ഞില്ലെങ്കിൽ കേരളം വീണ്ടും പിന്നിലാകും’ ; എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട് : ബാലുശേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജനന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ പുതിയ നയത്തിന് പിന്തുണയുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഒരു…

കോഴിക്കോട് : ബാലുശേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജനന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ പുതിയ നയത്തിന് പിന്തുണയുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഒരു പാട് ചർച്ചകൾക്ക് ശേഷം കേരളം തീരുമാനിച്ചതാണ് ഇതെന്നും താൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരരളം എല്ലാറ്റിലും പിറകിലായിരുക്കുന്നുവെന്ന് ഗവർണർ ഉൾപ്പെടെ അടുത്തിടെ പറഞ്ഞിരുന്നു. അത് സത്യമാണ്. ഇന്ന് കേരളത്തിൽ മുജാഹിദ് ബാലുശ്ശേരിമാരാണ് അക്കാദമിക്ക് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും. ഇത് തടഞ്ഞില്ലെങ്കിൽ കേരളം വീണ്ടും പിറകിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ജെന്റർ ന്യൂട്രൽ യൂണിഫോം ഒരു പാട് ചർച്ചകൾക്ക് ശേഷം കേരളം തീരുമാനിച്ചതാണ്. ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നു. എന്റെ മകൾ തമന്ന പഠിച്ച മംഗ്ലൂരു സ്‌കൂൾ എത്രയോ കാലം മുമ്പ് ഇത് നടപ്പിലാക്കിയതാണ് മകൾ പറയുന്നത് പപ്പാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്‌കൂൾ യൂണിഫോം ആയിരുന്നു. പക്ഷെ ടീച്ചേർസ് വളരെ strict ആണ് അതൊന്നും അവൾക്ക് ഇഷ്ടമല്ല. കേരളം എല്ലാറ്റിലും പിറകിലായിരുന്നു ഇയ്യിടെ ഗവർണർ പറഞ്ഞില്ലെ ?? ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളരെ പിന്നിലാണെന്ന്. അത് സത്യമാണ്.

Hydrabad Usmaniiya usty യും ,Bengluru usty കളും IT വിഷയം സിലബസിൽ ഉൾപ്പെടുത്തിയതിന് പിറകെ ഒരു പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിലെ Usty കൾ അത്തരം കോഴ്‌സുകൾ ആലോചിച്ചത്. (അക്കാദമിക്ക് കൗൺസിലുകളിലെല്ലാം കട്ട സഖാക്കൾ ആയിരുന്നു.) ഇവിടുത്തെ അക്കാദമിക്ക് കൗൺസിൽ അംഗംങ്ങളും, സിന്റികേറ്റും, സെനറ്റും അധ്യാപകരുടെയും ജീവനക്കാരുടെ സേവന വേതന വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്തിരുന്നുള്ളൂ ഇവിടെ രാഷ്‌ട്രീയത്തെ നിയന്ത്രിച്ചത് ട്രേഡ് യൂണിയനിസ്മാണ് അഥവാ തൊഴിലാളിവർഗ്ഗ രാഷ്ടീയം നമ്മളതിനെ ഇടത് പുരോഗമന രാഷ്‌ട്രീയം എന്ന് തെറ്റിധരിച്ചു. ഇന്ന് ഇപ്പോൾ മുജാഹിദ് ബാലുശ്ശേരിമാരാണ് അക്കാദമിക്ക് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നത് അവരാണ് തീരുമാനമെടുക്കുന്നത്. ഇത് തടയുന്നില്ലെങ്കിൽ കേരളം വീണ്ടും പിറകിലാകും കഷ്ടപെടും കേരളം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story