വരാപ്പുഴ കസ്റ്റഡി മരണം: മുഖ്യമന്ത്രിയും മന്ത്രിമാരും എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വരാപ്പുഴ കസ്റ്റഡി മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണെന്നും ആ കേസ് ചര്‍ച്ച…
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വരാപ്പുഴ കസ്റ്റഡി മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണെന്നും ആ കേസ് ചര്‍ച്ച…
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വരാപ്പുഴ കസ്റ്റഡി മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നാണെന്നും ആ കേസ് ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് നിയമസഭയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്, മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ല, പൊലീസിനെതിരെ മിണ്ടരുത് എന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല, ചെന്നിത്തല പറഞ്ഞു.
വരാപ്പുഴക്കേസ് സഭയില്‍ ചര്‍ച്ച ചെയ്താല്‍ അതിലൂടെ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം പുറത്തുവരുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഭയക്കുന്നുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.