നീതു കുഞ്ഞിനെ തട്ടികൊണ്ട് പോയത് കാമുകൻ ബാദുഷയെ ബ്ലാക്ക് മെയിൽ ചെയ്യാൻ; കുഞ്ഞിനായി വില പേശി; നിർണായക വിവരങ്ങൾ പുറത്ത്

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി.കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ…

കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി.കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു വെളിപ്പെടുത്തി.നീതു കുറച്ച് നാൾ മുൻപ് ഗർഭം അലസിപ്പിച്ചിരുന്നു. ബാദുഷ ഇബ്രാഹിം എന്നയാളും നീതുവും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.ഇയാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ നീതു തീരുമാനിച്ചത്. സംഭവത്തിൽ നീതുവിന്റെ കാമുകൻ ബാദുഷ ഇബ്രാഹിം നേരത്തെ അറസ്റ്റിലായിരുന്നു.

തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു. 11 വർഷം മുൻപ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആർ രാജ് (33) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ എത്തിയത് രണ്ടു ദിവസം മുൻപാണെന്നാണ് പോലീസ് കണ്ടെത്തൽ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയത്.

ജനുവരി നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നീതു എത്തിയത്. മൂത്ത കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. തുടർന്ന് ഗൈനക്കോളജി വാർഡിലേയ്‌ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാൻ പദ്ധതിയിട്ടു. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും നഴ്സിന്റെ ഗൗൺ വാങ്ങി. ഈ ഗൗൺ ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവർ ഗൈനക്കോളജി വാർഡിൽ കയറിയത്. വാർഡിൽ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി. നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിൽ ഗൈനക്കോളജി വാർഡിൽ കയറിയ ഇവർ കുഞ്ഞിന്റെ മാതാപിതാക്കളെ സമീപിച്ചു. കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്‌ക്കു പാൽ നൽകിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. ഇബ്രാഹിമിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പോലീസ് കരുതുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story