ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

ഐഎസ്എല്ലിൽ ചരിത്രം കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

January 9, 2022 0 By Editor

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികളിൽ ഒന്നാം സ്ഥാനത്തെത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബാസ്‌റ്റേഴ്‌സ് 10 കളികളിൽ നിന്നും 17 പോയിന്റ് നേടി പട്ടികയിൽ മുന്നിലെത്തിയത്. 42 -ാം മിനിറ്റിൽ അൽവാരോ വാസ്‌കസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മിന്നുംവിജയവും ചരിത്രനേട്ടവും കരസ്ഥമാക്കിയത്. മത്സരത്തിലുടനീളം മിന്നും പ്രകടനമാണ് കേരളാബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാഴ്ചവെച്ചത്. തിരമാലകൾ പോലെ കേരളാ ഗോൾമുഖത്തേയ്‌ക്ക് ഇരച്ചെത്തിയ ഹൈദരാബാദ് മുന്നേറ്റ നിരക്കാർ മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.