ബോചെ പ്രണയ ലേഖന മത്സരം നടത്തുന്നു

ബോചെ പ്രണയ ലേഖന മത്സരം നടത്തുന്നു

January 13, 2022 0 By Editor

(അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം)

ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര, ശ്രുതി സിത്താര ,ആര്യ ഗോപി, സുരഭി ലക്ഷ്മി എന്നിവർ ജഡ്ജിങ്ങ് പാനൽ ആയി വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു.

പുതിയ തലമുറ അക്ഷരങ്ങളിലൂടെയുള്ള പ്രണയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ അക്ഷരങ്ങളെ പ്രണയിപ്പിക്കുക എന്ന കർത്തവ്യം നാം ഏറ്റെടുത്തേ മതിയാവൂ. വായന ശീലം അന്യമായതോടെ നല്ല നല്ല വാക്കുകൾ, നല്ല ഭാഷകൾ യുവതലമുറക്കിടയിൽ വരണ്ടുണങ്ങുകയാണ്. ഇവിടെയാണ് ഉച്ച നീചത്വങ്ങൾ നോക്കാതെ അക്ഷരങ്ങളാൽ പടവാളു തീർക്കുന്ന മാധ്യമരംഗത്തെ പ്രമുഖരായ നിങ്ങളുടെ വിരലുകൾ ചലിക്കേണ്ടത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഈ വരുന്ന ഫെബ്രുവരി 14 ലോക വാലൻ്റയിൻസ് ഡേ ആണല്ലോ. അതിന് മുന്നോടിയായി പ്രണയിതാക്കൾക്കും, സാങ്കൽപ്പിക പ്രണയിതാക്കൾക്കും വേണ്ടി ഒരു പ്രണയലേഖന മത്സരം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് മുന്നോടിയായി വരുന്ന അഞ്ച് ഞായറാഴ്ചകളിൽ ആ ആഴ്ചയിലെ 20 നല്ല പ്രണയ ലേഖനങ്ങൾക്ക് വ്യത്യസ്തങ്ങളായ സമ്മാനങ്ങൾ നൽകുന്നു. അങ്ങിനെ അഞ്ച് ആഴ്ചകളിലെ 100 ഓളം വിജയികളിൽ നിന്ന് വിജയിക്കുന്ന ഒരാൾക്ക് ബംബർ സമ്മാനവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.  ഒന്നും രണ്ടും സ്ഥാനം അർഹരായവർക്ക് സ്വർണ്ണ നാണയം, റോൾസ് റോയ്സിൽ പ്രണയിതാക്കൾക്കോ, അവരുടെ ഫാമിലിക്കോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേർക്കും എൻ്റെ ഓക്സിജൻ റിസോട്ടുകളിൽ ഒരു ദിവസത്തെ താമസം, കൂടാതെ ബംബർ വിജയിക്കും ഫാമിലിക്കും മൂന്നാറിൽ ഒരു ദിനത്തിന് 25000 രൂപ വരുന്ന കാരവൻ യാത്രയും, താമസവും, ഭക്ഷണവും സൗജന്യമായി നൽകുവാൻ ഞാൻ താൽപ്പര്യപ്പെടുന്നു. മാത്രവുമല്ല ഈ പരിപാടിക്ക് രൂപം നൽകുന്ന ഞാനും എൻ്റെ ഹൃദയത്തിലെ പ്രണയിനിയോട് എൻ്റെ പ്രണയം കൈമാറുകയാണ്. ആ പ്രണയ ലേഖനമുൾപ്പെടെ 101 പ്രണയ ലേഖനങ്ങൾ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനും ഞാനൊരുങ്ങുന്നു. ജനുവരി 17 ന് തൃശൂർ ജില്ലയിലെ പാവറട്ടി പോസ്റ്റാഫീസിൽ വിവിധ സാഹിത്യനായകന്മാരുടെ അകമ്പടിയോടെ എൻ്റെ ഹൃദയത്തിൽ നിന്നു ഉതിർന്ന് വീണ അക്ഷരങ്ങളെ എഴുത്ത് രൂപേണയാക്കി എൻ്റെ ജീവിതത്തിൽ ഒന്നിക്കാൻ കഴിയാത്ത, മലയാളികൾക്ക് വളരെ സുപരിചതയായ, ഞാൻ പ്രണയിക്കുന്ന എൻ്റെ പ്രണയിനിയുടെ മേൽവിലാസത്തിൽ ഹൃദയരക്തം പോലെ ചുവന്ന ആ തപാൽ ബോക്ക്സിൽ  നിക്ഷേപിക്കും. തുടർന്ന് ആ കെട്ടിടത്തിൽ തന്നെ അക്ഷരങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഈ പരിപാടിയുടെ ഉൽഘാടന കർമ്മം നിർവ്വഹിക്കപ്പെടും.

പ്രേമലേഖനങ്ങൾ അയക്കേണ്ട മേൽ വിലാസം:

ബോചെ (ഡോ :ബോബി ചെമ്മണൂർ),P.B. NO-43, തൃശൂർ, പിൻ – 680001. (ഈ പോസ്റ്റ് ബോക്സ് നമ്പർ ഈ മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്.)