കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന കാലത്ത് ' സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം "പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്
തിരുവനന്തപുരം : ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും…
തിരുവനന്തപുരം : ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും…
തിരുവനന്തപുരം : ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും ഗുണ്ടാ വിളയാട്ടവും വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സുധാകരൻ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയത്. താങ്കൾക്ക് സുഖമാണെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സുധാകരൻ പരിഹസിക്കുന്നു.
മുഖ്യമന്ത്രിയ്‌ക്ക് സുഖമാണെങ്കിലും മുഖ്യന്റെ നാട്ടിലെ ജനങ്ങൾ കൊറോണ വ്യാപനത്താൽ ദുരിതം അനുഭവിക്കുകയാണെന്ന് സുധാകരന്റെ കത്തിൽ പറയുന്നു. തലസ്ഥാനത്ത് കൊറോണ നിയന്ത്രണാതീതമായി പടരുകയാണ്. ഈ സാഹചര്യത്തിൽ മരുമകനെ കൂടെകൂട്ടാതെ ജനങ്ങളുടെ ക്ഷേമത്തിനായി ഇവിടെ നിർത്തിയതിൽ സന്തോഷമുണ്ട്. ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചുമതലപ്പെടുത്തിയ മരുമകനും കോടിയേരി ബാലകൃഷ്ണനും ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റുന്നുണ്ടെന്നും കത്തിൽ പരിഹാസമുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ തിരുവാതിര സംഘടപ്പിച്ചത് വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ ഇതിനെ ന്യായീകരിച്ച് കോടിയേരി രംഗത്ത് വന്നിരുന്നു. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയുയർത്തുന്ന വിഷയത്തിലുള്ള കോടിയേരിയുടെ പ്രതികരണത്തെയും സുധാകരൻ പരിഹസിക്കുന്നു. അസഹനീയമായ ചികിത്സ കൊണ്ടാകാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുണ്ട്. കാനത്തിനുള്ള രാഷ്‌ട്രീയ വിവേകം പോലും കോടിയേരിക്ക് ഇല്ലെന്നാണ് പറയുന്നത്.
കൊറോണ വ്യാപനത്തിനിടയിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെയും അദ്ദേഹം പരോക്ഷമായി പരിഹസിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നിർദ്ദേശ പ്രകാരം ജാഗ്രത പാലിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ക്രമസമാധാന പാലനത്തിൽ പോലീസിന് അടുത്തിടെ സംഭവിച്ച വീഴ്ചകളെയും സുധാകരൻ പരിഹസിക്കുന്നുണ്ട്. മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോയതിന് ശേഷം കേരള പോലീസിനും സുഖമാണ്. കാരണം ഗുണ്ടകൾ തന്നെ അവർ കുത്തിമലർത്തിയ ശവങ്ങൾ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസിന്റെ ജോലി എളുപ്പമാണ്. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും മാന്യന്മാരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലന്‍ ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് സുധാകരൻ കുറിച്ചു.