കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽനിന്ന് 6 പെൺകുട്ടികളെ കാണാതായി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായതെന്നാണ് വിവരം. ആറ് പെൺകുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍…
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായതെന്നാണ് വിവരം. ആറ് പെൺകുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍…
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായതെന്നാണ് വിവരം. ആറ് പെൺകുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം.
ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും. ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്.