കൊറോണയുടെ മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ത്വക്ക് രോഗങ്ങളും
കൊറോണയുടെ മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ. കൊറോണ ബാധമൂലം പ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരം രോഗാവസ്ഥയ്‌ക്ക് കാരണമാകുന്നത്. ഹെർപസ് സോസ്റ്റർ, സന്ധി വേദന, എന്നിവയാണ് കൂടുതലും കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചിക്കൻപോക്‌സ് ബാധിച്ച് ഭേദമായ ചിലരിൽ ശരീരത്തിന്റെ ചില ഭാഗങ്ങൾ കണ്ടുവരുന്ന വ്രണം പോലെയുള്ള രോഗമാണ് ഹെർപസ് സോസ്റ്റർ. ഇവ സാധാരാണ ഞരമ്പുകളിൽ പ്രവർത്തനരഹിതമായി കാണാറുണ്ട്. നല്ല പ്രതിരോധ ശേഷിയുള്ളപ്പോൾ ഇത് ഒരു പ്രശ്‌നവും ഉണ്ടാക്കറില്ല. പ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഇവ ശരീരത്ത് പ്രകടമാകുമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞ തായി ജനംടിവി റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ ഭേദമായിട്ടും ചിലരിൽ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവർക്ക് വേദന കൂടുതൽ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഒന്നും രണ്ടും തരംഗത്തിൽ മുതിർന്ന പൗരന്മാരെയാണ് ഹെർപസ് സോസ്റ്റർ പോലുള്ള അസുഖങ്ങൾ കൂടുതലായി ബാധിച്ചത്. എന്നാൽ മൂന്നാം തരംഗത്തിൽ 40 വയസ്സിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നത്. കൃത്യമായ വ്യായാമം ഇത്തരം രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കുമെന്നും ഡെർമറ്റോളജി വിദഗ്ധർ അഭിപ്രായപ്പെട്ടു.