കെ-റെയില്‍ പുനഃപരിശോധിക്കണം; വന്ദേഭാരത് പരിഹാരമായേക്കാം ; നിലപാട് മാറ്റി ശശിതരൂർ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവ് ശശിതരൂർ എംപി. കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേഭാരത് ബദലാവുമോ എന്ന് പരിശോധിക്കണമെന്നും…
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവ് ശശിതരൂർ എംപി. കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേഭാരത് ബദലാവുമോ എന്ന് പരിശോധിക്കണമെന്നും…
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് നേതാവ് ശശിതരൂർ എംപി. കെ റെയിൽ പദ്ധതി പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേഭാരത് ബദലാവുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശിതരൂർ നിലപാട് തിരുത്തിയത്.
കെ റെയിലിനെതിരെയായി യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് നൽകിയ കത്തിൽ ശശിതരൂർ എംപി ഒപ്പുവെച്ചില്ലായിരുന്നു. 18 എംപിമാരും നിവേദനത്തിൽ ഒപ്പിട്ടപ്പോഴാണ് തരൂർ മാറി നിന്നത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തുകയും കോൺഗ്രസിന്റെ ഉള്ളിൽ നിന്നു തന്നെ ശശി തരൂരിന് വിമർശനം ഉയർന്ന് വരികയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
വിമർശനം ഉയർന്നതോടെ പദ്ധതിയെ കുറിച്ച് പഠിക്കാൻ സമയം ആവശ്യമാണെന്നും നിവേദനത്തിൽ ഒപ്പുവെക്കാത്തതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാനാകില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.