60ഓളം കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ട്: ഫേസ്ബുക്ക്

June 7, 2018 0 By Editor

ചൈനീസ് കമ്പനിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ലെനോവോ, വാവേ, ടിസിഎല്‍ ഉള്‍പ്പെടെയുള്ള 60ഓളം കമ്പനികള്‍ക്ക് അനുവാദത്തോടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍.

അതേസമയം 60 ഓളം സ്ഥാപനങ്ങളുമായി വിവരങ്ങള്‍ പങ്കിട്ടുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സെനറ്റ് കൊമേഴ്‌സ് കമ്മിറ്റി ഫെയ്‌സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് വിശദീകരണം ആവശ്യപ്പെട്ടു.

വാവെ ഉള്‍പ്പടെ നിരവധി ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ്. അവയെ നിയന്ത്രിക്കുന്നതിനായി നിരവധി നിയമ നിര്‍മ്മാണങ്ങളും അമേരിക്കന്‍ ഭരണകൂടം നടത്തിയിട്ടുണ്ട്.