രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറയുന്നു; പ്രതിദിന കൊറോണ രോഗികൾ 15,000ത്തിൽ താഴെ

രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000ത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 13,405 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട്…

രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000ത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 13,405 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

കൊറോണ ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാണ്. 1,81,075 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34,226 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.21 കോടി കടന്നു. 1.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 235 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,344 ആയി. അതേസമയം രാജ്യത്ത് കൊറോണ വാക്സിൻ വിതരണം 175.83 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story