മാസ്ക് ധരിക്കാതെ വിമാനത്താവളത്തിലെത്തിയ ദീപിക പദുകോണിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ
ബോളിവുഡ് താരം ദീപിക പദുകോണിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. നീല അത്‌ലീഷർ ധരിച്ച് സുന്ദരിയായെത്തിയ ദീപിക മാസ്‌ക് ധരിക്കാതെ പൊതുയിടത്തിൽ നടന്നതിനാണ് ട്രോളുകൾ വാരിക്കൂട്ടിയത്. കൂടാതെ തന്റെ…
ബോളിവുഡ് താരം ദീപിക പദുകോണിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. നീല അത്‌ലീഷർ ധരിച്ച് സുന്ദരിയായെത്തിയ ദീപിക മാസ്‌ക് ധരിക്കാതെ പൊതുയിടത്തിൽ നടന്നതിനാണ് ട്രോളുകൾ വാരിക്കൂട്ടിയത്. കൂടാതെ തന്റെ…
ബോളിവുഡ് താരം ദീപിക പദുകോണിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. നീല അത്‌ലീഷർ ധരിച്ച് സുന്ദരിയായെത്തിയ ദീപിക മാസ്‌ക് ധരിക്കാതെ പൊതുയിടത്തിൽ നടന്നതിനാണ് ട്രോളുകൾ വാരിക്കൂട്ടിയത്. കൂടാതെ തന്റെ ഹാൻഡ്ബാഗ് അംഗരക്ഷകന് നൽകി കൈയ്യും വീശി നടന്നതും ട്രോളുകൾക്ക് ആക്കം കൂട്ടി.
ബാംഗ്ലൂരിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാൻ പോകവെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു നടി. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് പിന്നാലെ ട്രോളുകളും നടിയെ തേടിയെത്തിയത്. നീല അത്‌ലീഷർ ധരിച്ചെത്തിയ ദീപിക സമീപമുണ്ടായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്തു. കാറിൽ നിന്ന് ഇറങ്ങി എയർപോർട്ടിനുള്ളിലേക്ക് കയറുന്നതുവരെ ദീപിക മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. കൂടാതെ ദീപികയുടെ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനാണ് അവരുടെ ഹാൻഡ്ബാഗ് പിടിച്ചിരുന്നത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്ന ദീപികയ്‌ക്ക് സ്വന്തം ഹാൻഡ്ബാഗ് പോലും കയ്യിൽ പിടിക്കാൻ വയ്യാതായെന്ന് ട്രോളുകൾ നിറഞ്ഞു.
പാവം ദീപിക, ബാഗ് പിടിക്കാനും വയ്യ, മാസ്‌ക് വാങ്ങാനും കഴിഞ്ഞില്ലെന്ന് കമന്റുകളെത്തി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഗെഹ്റിയാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടയ്‌ക്കാണ് മാസ്‌കില്ലാതെ വന്നതോടെ വിമർശനത്തിന് വിധേയയായത്. ഹൃത്വിക് റോഷനൊപ്പം ‘ഫൈറ്റർ’ ആണ് ദീപികയുടെ അടുത്ത ചിത്രം. ഷാരൂഖ് ഖാനൊപ്പം വീണ്ടും ഒന്നിക്കുന്ന പത്താൻ എന്ന ചിത്രവും അടുത്ത് തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.