
യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്
June 8, 2018തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനൊന്നു മണിയോടെ പ്രതിപക്ഷ നേതാവിന്റെ ഓദ്യോഗിക വസതിയിലാണ് യോഗം നടക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
കേരള കേണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിന് പിന്നാലെ രാജ്യ സഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തെ വിഎം സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചാണ് യുവ എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെഎസ് ശബരീനാഥന്‍, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.