വനിതാ ദിനത്തില്‍ വനിതകള്‍ക്കായി മൈജി; ഗാഡ്ജറ്റ് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് രംഗത്ത് ഇത് പുതുചരിത്രം

തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന പ്രവണത പൊതുവെ ദൃശ്യമാണെങ്കിലും സ്ത്രീ സാന്നിധ്യം വളരെക്കുറവായ ചില തൊഴിലിടങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള ഒരു മേഖലയാണ് ഗാഡ്ജറ്റ് റിപ്പയറിങ് സര്‍വീസിങ്.…

തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന പ്രവണത പൊതുവെ ദൃശ്യമാണെങ്കിലും സ്ത്രീ സാന്നിധ്യം വളരെക്കുറവായ ചില തൊഴിലിടങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള ഒരു മേഖലയാണ് ഗാഡ്ജറ്റ് റിപ്പയറിങ് സര്‍വീസിങ്. ഇത് നേരത്തെതന്നെ തിരിച്ചറിഞ്ഞ ബ്രാന്റാണ് മൈജി.

സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഹൈടെക് സര്‍വ്വീസിങ് സെന്ററിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് റോഡിലാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മാതൃകാപരമായ സംരംഭത്തിന് മൈജി തുടക്കമിട്ടത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്ത്രീകളുടെ സര്‍വ്വീസ് സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്നും മൈജി അറിയിച്ചു.

സംസ്ഥാനത്താകമാനം പദ്ധതി വ്യാപിപ്പിക്കാനാണ് മൈജിയുടെ തീരുമാനം.കോഴിക്കോട് മേയര്‍ ഡോ ബീനാഫിലിപ്പും, മൈജി ചെയര്‍മാനും, എം ഡിയുമായ എ കെ ഷാജിയും ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കുള്ള ആദരമാണ് മൈജിയുടെ പദ്ധതി എന്ന് മേയര്‍ പറഞ്ഞു.

വനിതാ ദിനത്തില്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന കേരളത്തിലെ ആദ്യ ഹൈടെക് സര്‍വ്വീസ് സെന്ററിനാണ് മൈജി തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മൈജി വിമന്‍ എംപവര്‍മെന്റ് സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. 13 വിദ്യാര്‍ഥിനികളാണ് മേഖലയിലെ ഏറ്റവും വിദഗ്ധമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. അവരെ തന്നെയാണ് പുതിയ ഷോറൂമിന്റെ പൂര്‍ണ്ണ നിയന്ത്രണവും മൈജി ഏല്‍പ്പിച്ചത്.സര്‍ഫസ് മൗണ്ട് ടെക്‌നോളജി, മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ, ടെക്‌നിക്കല്‍ പരിശീലനം എന്നിവ ഇവര്‍ക്ക് സൗജന്യമായി നല്‍കുകയുണ്ടായി. ഓരോ വിദ്യാര്‍ത്ഥിക്കും ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ കോഴ്‌സ് നടപ്പാക്കിയത് മൈജിയുടെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്‌മെന്റായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ്.

ഒരു വര്‍ഷത്തെ വിദഗ്ധ പരിശീലനത്തിന് ശേഷം പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഹൈടെക് സര്‍വീസിങ് സെന്ററിന്റെ പ്രവര്‍ത്തകരാകുകയാണ് ആ മിടുക്കികള്‍. ഇത്തരത്തിലൊരു സര്‍വീസ് സെന്റര്‍ കേരളത്തിന്റെ ഒരു പക്ഷേ ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യത്തേതാകും.

സ്ത്രീകളുടെ തൊഴില്‍ മേഖല വ്യാപിപ്പിക്കുന്നതിനും, സര്‍വ്വീസ് സെന്ററുകള്‍ സ്ത്രീ സൗഹൃദമാക്കുന്നതിനുമാണ് മൈജിയുടെ ശ്രമമെന്ന് മൈജി ചെയര്‍മാന്‍ പ്രതികരിച്ചു. സ്ത്രീകളുടെ തൊഴില്‍ മേഖല വ്യാപിക്കുന്നതിനും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമൊപ്പം സേവനങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്നതുകൂടിയാണ് ഈ സര്‍വീസിങ് സെന്ററിന്റെ പ്രധാന ലക്ഷ്യം. പൂര്‍ണ്ണമായും സ്ത്രീകള്‍ നയിക്കുന്നെങ്കിലും സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഈ സര്‍വീസ് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ് & കണ്‍സ്യൂമര്‍ ഇലക്ട്രോണിക് റീട്ടെയില്‍ നെറ്റ്വര്‍ക്ക് എന്ന നിലയ്ക്ക് സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മൈജി പ്രതിജ്ഞാബദ്ധമാണ്. സര്‍വീസിങ് റിപ്പയര്‍ മേഖലയില്‍ ലക്ഷക്കണക്കിന് അവസരങ്ങളാണ് ടെക്‌നീഷ്യന്മാരെ കാത്തിരിക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഈ പ്രോഗ്രാം പ്രായോജനപ്പെടുത്താവുന്നതാണ്. ടെക്‌നിക്കല്‍ അഭിരുചിയുള്ള വര്‍ക്കായി വിവിധ കോഴ്‌സുകളും ങകഠ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ നല്ലൊരു മാറ്റത്തിന്റെ തുടക്കമാകും എന്നു ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ആ മാറ്റം സ്ത്രീകളിലൂടെയാകുന്നതില്‍ അതിയായ സന്തോഷവും മൈജിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story