സന്ധിമാറ്റലിന് റോബോട്ടിക് ശസ്ത്രക്രിയ ഒരുക്കി മേയ്‌ത്ര ഹോസ്പിറ്റലിൽ

സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലില്‍. അത്യാധുനിക ചികിത്സാ സംവിധാനമായ റോബോട്ടിക്സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം സിനിമാ താരം…

സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലില്‍. അത്യാധുനിക ചികിത്സാ സംവിധാനമായ റോബോട്ടിക്സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം സിനിമാ താരം മമ്മൂട്ടി നാടിന് സമര്‍പ്പിച്ചു. സന്ധി മാറ്റിവയ്ക്കല്‍ ചികിത്സാ രംഗത്തെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ ചികിത്സാ കേന്ദ്രമെന്ന നിലയില്‍ മലയാളികള്‍ക്ക് അഭിമാന നിമിഷമാണിതെന്ന് മമ്മൂട്ടി പറഞ്ഞു. ആരോഗ്യമേഖലയില്‍ ലോകത്തിനു മാതൃകയാകുന്ന നമ്മുടെ സംസ്ഥാനത്തു നിന്ന് വിദഗ്ധ ചികിത്സ തേടി വിദേശങ്ങളിലേക്ക് പോകുന്ന പ്രവണത പതുക്കെ മാറുകയാണെന്നും പകരം നമ്മുടെ നാട്ടിലേക്ക് ലോകോത്തര ചികിത്സകള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ധിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനാണ് സ്മിത് ആന്റ് നെവ്യു കോറി റോബോട്ടിന്റെ സഹായത്തോടെയുള്ള സംവിധാനം ഒരുക്കുന്നതോടെ മേയ്ത്ര ഹോസ്പിറ്റല്‍ തുടക്കം കുറിക്കുന്നത്. അതിസൂക്ഷ്മമായ ശസ്ത്രക്രിയാ നടപടികള്‍, ഏറ്റവും കുറഞ്ഞ കോശനഷ്ടം, എല്ലുകള്‍ക്കും മറ്റുമുണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കുക, കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം, ശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലുള്ള കുറവ് തുടങ്ങി റോബോട്ടിക് ശസ്ത്രക്രിയയ്ക്കുള്ള മേന്‍മകള്‍ ഏറെയാണ്.

ഓരോ വ്യക്തിയുടെയും കാൽമുട്ടിന്റെ ഘടനക്കനുസരിച്ച്, ചുറ്റുമുള്ള പേശികൾക്കും ലിഗമെന്റുകൾക്കും കേടുപാടുകൾ വരാതെ, സസൂക്ഷ്മമായ കൃത്യതയോടെ ഇംപ്ലാന്റുകൾ സ്ഥാപിക്കാൻ ആവുന്ന തരത്തിലാണ് കോറി റിയൽ ഇന്റലിജൻസ് റോബോട്ടിക് സർജറി സിസ്റ്റം രൂപകല്പ്പന ചെയ്തിട്ടുള്ളത്. ഇതിലൂടെ, സർജറിക്ക് ശേഷമുള്ള വേദന വളരെ അധികം കുറയുകയും, റിക്കവറി അതിവേഗത്തിലാവുകയും, ആശുപത്രിവാസം കുറയുകയും, കാൽമുട്ടിന് കൂടുതൽ സ്വാഭാവികത അനുഭവപ്പെടുകയും ചെയ്യുന്നു.

മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിലേക്ക് കോറി-റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് സര്‍ജിക്കല്‍ സിസ്റ്റം കൂടി വന്നു ചേര്‍ന്നതോടെ റോബൊട്ടിക് ശസ്ത്രക്രിയിയിലൂടെ ഇടുപ്പ്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഭാഗികമായോ പൂര്‍ണ്ണമായോ ചെയ്യാന്‍ കഴിയും. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് റോബോട്ടിക് ആര്‍ത്രോപ്ലാസ്റ്റി പരിശീലനം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏക ചികിത്സാകേന്ദ്രവുമായി മേയ്ത്ര മാറിക്കഴിഞ്ഞു.

രോഗം കണ്ടെത്തുകയും ചികിത്സ നല്‍കുകയും മാത്രമല്ല ഡോക്ടര്‍മാരുടെ കടമയെന്നും അതോടൊപ്പം മികച്ച ചികിത്സ ഉറപ്പുവരുത്താനുതകുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും വേണമെന്ന് ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. റോബൊട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം വന്നതോടെ കൂടുതല്‍ കൃത്യതയോടെയും ആസൂത്രണത്തോടെയും ശസ്ത്രക്രിയ സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. രോഗീപരിചരണത്തില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത സമീപനം സ്വീകരിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസൽ ഇ. കൊട്ടിക്കോളൻ പറഞ്ഞു.

മേയ്ത്രയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പരിശീലനം നല്‍കുന്ന എഫ്.എന്‍.ബി. കോഴ്‌സുകള്‍ നടത്താന്‍ കോഴിക്കോട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ ദേശീയ അംഗീകാരം ലഭിച്ചിരുന്നു. 4.5 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന അത്യാധുനിക ചികിത്സാ രംഗത്തെ മികച്ച സാന്നിധ്യമായ മേയ്ത്ര ഹോസ്പിറ്റലില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്വാട്ടർണറി കെയർ കേന്ദ്രങ്ങളിൽ ഒന്നാണ്. മേയ്ത്രയിൽ ഹാർട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്‌ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ബ്ലഡ് ഡിസീസസ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി എന്നിങ്ങനെ ആറു മികവിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 220 കിടക്കകളുള്ള ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഏഴു ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബൊട്ടിക് ഹൈബ്രിഡ് കാത് ലാബ്, 52 ഐ.സി.യു. ക്യുബിക്കിളുകള്‍, ടെലി ഐ.സി.യു തുടങ്ങിയ സംവിധാനങ്ങള്‍ മേയ്ത്ര ഹോസ്പിറ്റലിനെ വേറിട്ടതാക്കുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story