കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപടർന്നത് ഓഫ് ചെയ്യാത്ത അയൺ ബോക്‌സിൽ നിന്നെന്ന് നിഗമനം

കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപടർന്നത് ഓഫ് ചെയ്യാത്ത അയൺ ബോക്‌സിൽ നിന്നെന്ന് നിഗമനം. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. അഗ്നി ബാധയിൽ…

കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീപടർന്നത് ഓഫ് ചെയ്യാത്ത അയൺ ബോക്‌സിൽ നിന്നെന്ന് നിഗമനം. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. അഗ്നി ബാധയിൽ കടയിലെ തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു.

ബുട്ടീക്കിൽ ഓൺലൈൻ വ്യാപാരമായിരുന്നു കാര്യമായി നടന്നിരുന്നത്. തുണികൾ തയ്ച്ച് നൽകുന്ന യൂണിറ്റാണ് ഇവിടെ കൂടുതലും പ്രവർത്തിക്കുന്നത്.തയ്യൽ കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങൾ ഓൺലൈനായി അയക്കുന്നതിന് മുൻപ് തുണികൾ അയൺ ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന മെഷീൻ ഓഫ് ചെയ്യാൻ മറന്നതാകാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയിൽ തീപിടുത്തം ഉണ്ടായത് ആദ്യം ശ്രദ്ധിക്കുന്നത്. പുറത്തേക്ക് പുക വമിച്ചതോടെ ജീവനക്കാർ വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി. പുലർച്ചെ അഞ്ച് ശേഷമാണ് തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story