കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്
യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന്…

യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്.അതേസമയം, കർഷക സമരം ഏറെ സ്വാധീനിച്ച പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നിട്ടുനിൽക്കുകയാണ്.