മിനിമം ചാര്‍ജ് 12 രൂപയാക്കണം; ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ്…
ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ്…
ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു.
അതേസമയം, പണി മുടക്കില്‍ നിന്നും സ്വകാര്യബസ് ഉടമകള്‍ പിന്‍മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന തീരുമാനിച്ചിട്ടും സമരം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കാര്യം നേടാമെന്ന് കരുതുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.