ഒരു ദിവസം ഒരാള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു, സിനിമ എനിക്ക് പലതും നഷ്ടപ്പെടുത്തി: നമിത മനസ് തുറക്കുന്നു

സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ ഉണ്ടാകൂവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണമെന്നും നമിത പറയുന്നു. നമിതയുടെ വാക്കുകളിലേയ്ക്ക്...…

സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ ഉണ്ടാകൂവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണമെന്നും നമിത പറയുന്നു.

നമിതയുടെ വാക്കുകളിലേയ്ക്ക്...

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും നഷ്ടമായി. ഒടുവില്‍ പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണ് മാത്രമെ പുറത്ത് കാണുകയുള്ളു. ഞാന്‍ ലുലുവില്‍ പോകും, മെട്രോയില്‍ കയറും ഓട്ടോ വിളിച്ച് വീട്ടിലേയ്ക്ക് പോകും. ഒരു ദിവസം ഒരാള്‍ തിരിച്ചറിഞ്ഞു. എന്റെ ശബ്ദം കേട്ട് മനസ്സിലായതാണോ എന്നറിയില്ല. ഞാന്‍ അവിടെ നിന്ന് ഓടി.

സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമെ ഉണ്ടാകൂ. അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണം എന്നതാണ് ഞാന്‍ പഠിച്ച തത്വം. സിനിമ എന്റെ ജീവിതമാണെന്ന് കരുതുന്നില്ല. പക്ഷേ സിനിമ ഇഷ്ടമാണ്. പരാജയങ്ങളില്‍ നിന്നാണ് പഠിച്ചത്. വിജയവും പരാജയവും വ്യക്തിപരമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ ലൈംലെറ്റിലാണ് നില്‍ക്കുന്നത്. അത് അഹങ്കാരമായി തലയില്‍ കയറ്റിവെയ്ക്കരുത്. പക്ഷേ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ പേരും പ്രശസ്തിയും ഇല്ലാതായേക്കാം. അപ്പോള്‍ ആരുമുണ്ടാവില്ല. കുടുംബം മാത്രമെ ഉണ്ടാവുകയുള്ളൂ.

കല്യാണം കഴിഞ്ഞ് ജീവിക്കുന്ന, സിനിമയുമായി ബന്ധപ്പെട്ട പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബമായി ഒതുങ്ങി കഴിയുന്നതുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന്. ആ തിരിച്ചറിവ് വേണം. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടം. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story