സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി…

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിഗണിച്ചേ അംഗീകാരം നൽകു എന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകള്‍ മറുപടി നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡാറ്റാ കൃത്രിമം നടന്നു. സില്‍വര്‍ ലൈന്‍ കല്ലിടലില്‍ ദുരൂഹത തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു