ലയൺസ്‌ ക്ലബ് കുടുംബ സംഗമം സംഘടിപ്പിച്ചു

April 2, 2022 0 By Editor

തൃശ്ശൂർ:  കുന്നംകുളം  ലയൺസ് ക്ലബിൽ ഡിസ്ട്രിക്റ്റ് ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.  ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോർജ് മൊറേലിയും പത്നി ലയൺ റാണി ജോർജ് മൊറേലിയും ഭദ്രദീപം തെളിയിച്ചു  ചടങ്ങ് ഉദ്ഘാടനം ചെയ്തു.   ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുന്ദംകുളം ലയൺസ് ക്ലബ് മുൻ പ്രസിഡന്റ്മാരെയും എം ജെ ഫ് നേടിയ  അംഗങ്ങളേയും  ആദരിച്ചു.

ലൈഫ് ആൻഡ് ലൈവ് ലിഹുഡ് സർവ്വീസ് പദ്ധതിയുടെ ഭാഗമായി ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ലയൺ കെ.എം അഷ്റഫിൻ്റെ നേതൃത്വത്തിൽ നിർധനയായ യുവതിക്ക് ഡിസ്ട്രിക്റ്റ് ഗവർണർ  തയ്യൽ മെഷീൻ നൽകി.

റീജണൽ  ക്ലബുകളെല്ലാം പങ്കെടുത്ത പരിപാടിയിൽ ക്ലബ് പ്രസിഡണ്ട് ലയൺ ജ്യോതിസ്സ് സുരേന്ദ്രൻ, പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോസഫ് ജോൺ, ക്ലസ്റ്റർ അംബാസഡർ ലയൺ സാമുവൽ തോമസ്, ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി ലയൺ രാമകൃഷ്ണൻ, ഡിസ്ട്രിക്റ്റ് കോ ഓർഡിനേറ്റർമാരായ ലയൺ ജയിംസ് വളപ്പില, ലയൺ ബിജോയ് ആലപാട്ട്, റീജണൽ ചെയർമാൻ ലയൺ അബ്ദുൽ റസാക്ക്, സോൺ ചെയർമാൻ ലയൺ മനോജ് കുമാർ, ക്ലബ് സെക്രട്ടറി ലയൺ ഗിൽബർട്ട് പാറമ്മേൽ, ട്രഷറർ ലയൺ ഹംസത്ത്, റോട്ടറി ക്ലബ് പ്രസിഡണ്ട് ലബീബ് ഹസൻ, വൈസ് മെൻ ക്ലബ് പ്രസിഡണ്ട് ഡെന്നി ചമയം എന്നിവർ സംസാരിച്ചു.