യുഎഇയിൽ മരുമകളുടെ മർദനമേറ്റ് മലയാളി വയോധിക മരിച്ച സംഭവം ; അമ്മായി അമ്മയെ ഷജന കൊലപ്പെടുത്തിയത് മുടിയിൽ പിടിച്ച് തറയിലടിച്ച് !

അബുദാബി: എനിക്കിനി ആരുമില്ല, ഞാനീ ലോകത്ത് ഒറ്റയ്ക്കായി... അബുദാബി നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെ ഗയാത്തിയില‍െ താമസ സ്ഥലത്തിരുന്ന് സഞ്ജു മുഹമ്മദ് വിലപിക്കുന്നു. പൊന്നുപോലെ വളർത്തിയ…

അബുദാബി: എനിക്കിനി ആരുമില്ല, ഞാനീ ലോകത്ത് ഒറ്റയ്ക്കായി... അബുദാബി നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെ ഗയാത്തിയില‍െ താമസ സ്ഥലത്തിരുന്ന് സഞ്ജു മുഹമ്മദ് വിലപിക്കുന്നു. പൊന്നുപോലെ വളർത്തിയ അമ്മ കൊല്ലപ്പെട്ടു. ഏറെ കാത്തിരുന്ന് മണവാട്ടിയാക്കിയവൾ അമ്മയെ കൊലപ്പെടുത്തിയത് കൺമുന്നിൽ വെച്ചും. അബുദാബിയിലെ ഗയാത്തിയിൽ സഞ്ജു മുഹമ്മദ് എന്ന യുവാവ് ജീവിതത്തിൽ എല്ലാം തകർന്നിരിപ്പാണ്. വളർന്നു കഴിഞ്ഞും തന്നെ ചോറ് വാരിത്തന്ന് വളർത്തിയിരുന്ന അമ്മയെന്ന സ്നേഹ കടലിനെയാണ് ഭാര്യ മുടിയിൽ പിടിച്ച് താഴെയടിച്ച് കൊലപ്പെടുത്തിയത്.

സഞ്ജുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് അടുത്ത ല സുഹൃത്തുക്കളും അയൽപക്കത്ത് താമസിക്കുന്ന അറബ് വംശജരും. സഞ്ജുവിന്റെ ഭാര്യയുടെ മർദനമേറ്റ് കൊല്ലപ്പെട്ട അമ്മ റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മ‍ൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികിൽ സംസ്കരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സഞ്ജു പറയുന്നു.

ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡൽ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു. സഞ്ജുവിന് പിന്നീടെല്ലാം മാതാവ് റൂബി മുഹമ്മദായിരുന്നു. ഗയാത്തി അൽ അൻസാരി എക്സ്ചേഞ്ചിലായിരുന്നു സഞ്ജുവിന് ജോലി. ജനുവരി 25ന് ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്നയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഫെബ്രുവരി 11ന് സന്ദർശക വീസയിൽ ഷജ്നയും റൂബിയും അബുദാബിയിൽ എത്തി. വന്നതിൽപ്പിന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു. തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്നയുടെ പരാതി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം. രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയൽപക്കത്തുള്ളവർ വാതിലിൽ തട്ടിയപ്പോൾ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയിൽപിടിച്ച് ഷജ്ന തറയിൽ അടിക്കുന്നതാണ് കണ്ടതത്രെ. ‘എനിക്ക് ഇവിടെ നിൽക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി. ഷജ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഭർത്താവ് സ്ഥിരം മദ്യപനായിരുന്നുതിനാലാണ് വിവാഹമോചനം നേടിയതെന്നായിരുന്നു ഷജ്ന തന്നോട് നേരത്തെ പറഞ്ഞിരുന്നതെന്ന് സഞ്ജു പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story