ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍
ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍…

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍ സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
മറ്റു സംഘടനാ ചുമതലകളെക്കുറിച്ചും ഇന്ന് ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമില്ല.