കേരളത്തിന്റെ വിനാശത്തിന് കെ.റെയിൽ: ഷിക്കാഗോ ഓവർസീസ് കോൺഗ്രസ്

ഷിക്കാഗോ: കെ. റെയിൽ കേരളത്തിന്റെ വികസനത്തിനല്ല, അതിലുപരി വിനാശത്തിനുള്ള ഇടതുപക്ഷ സർക്കാരിന്റെ പദ്ധതിയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം വിലയിരുത്തി. പ്രസിഡന്റ്…

ഷിക്കാഗോ: കെ. റെയിൽ കേരളത്തിന്റെ വികസനത്തിനല്ല, അതിലുപരി വിനാശത്തിനുള്ള ഇടതുപക്ഷ സർക്കാരിന്റെ പദ്ധതിയാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം വിലയിരുത്തി. പ്രസിഡന്റ് പ്രൊഫസർ തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു.

അതിൽ പ്രധാനമായും കെ.റെയിൽ സംബന്ധിച്ച് കേരള സർക്കാരിന്റെ ചെയ്തികളെക്കുറിച്ചായിരുന്നു. കോൺഗ്രസിനെ വികസന വിരോധികളാക്കുവാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം വിലപ്പോകുകയില്ലെന്നും, വികസന വിരുദ്ധതയുടെ പ്രതിരൂപമാണ് ഇടതുപക്ഷ മുന്നണിയെന്നും, ഇവർ പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയിരുന്ന വികസന വിരുദ്ധ പ്രക്ഷോപങ്ങൾ എല്ലാം മറന്നു പോയോ എന്നും പ്രസിഡന്റ് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു ചോദിച്ചു.

തദവസരത്തിൽ ഷിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോർജ് പണിക്കർ, ജനറൽ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറാർ ആന്റോ കവലയ്ക്കൽ, ദേശീയ കോർ കമ്മിറ്റിയംഗം സന്തോഷ് നായർ, ദേശീയ കേരള ഘടകം ചെയർമാൻ തോമസ് മാത്യു, എക്‌സി. വൈസ് പ്രസിഡന്റ് സതീശൻ നായർ, റിൻസി കുര്യൻ തുടങ്ങിയർ പ്രസംഗിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story