പളളി ഭരിക്കുന്നത് ക്രിസ്ത്യാനി, മോസ്‌ക് ഭരിക്കുന്നത് മുസ്ലീങ്ങൾ, ക്ഷേത്രങ്ങൾ ഭരിക്കുന്നതോ..? സർക്കാരും; ഹൈന്ദവൻ ആരാണെന്ന് സ്വയം ആലോചിക്കേണ്ട സമയം കഴിഞ്ഞെന്ന് പിസി ജോർജ്

ശബരിമല യുവതിപ്രവേശനത്തെ കുറിച്ച് തുറന്നടിച്ച് പിസി ജോർജ്. ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ് സപറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പൻ ഒരു യാഥാർത്ഥ്യമാണെന്നും നിഷേധിക്കാനാകില്ലെന്നും പിസിജോർജ്ജ് കൂട്ടി ചേർത്തു.

ഹൈന്ദവൻ ആരാണെന്ന് സ്വയം ആലോചിക്കാൻ സമയം കഴിഞ്ഞു. പളളി ഭരിക്കുന്നത് ക്രിസ്ത്യാനിയും മോസ്‌ക് ഭരിക്കുന്നത് മുസ്ലീങ്ങളുമാണ്. പക്ഷെ ക്ഷേത്രങ്ങളിൽ ആരാധനയ്‌ക്ക് എത്തുന്നത് മുഴുവൻ ഹൈന്ദവരും അത് ഭരിക്കുന്നത് സർക്കാരുമാണ്. ഈ പരിപാടി നിർത്തണം. ഹൈന്ദവർ ആരാധനയ്‌ക്കെത്തുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഹൈന്ദവരുടെ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഹിന്ദു സംഘടനകൾ ഇത് ഏറ്റെടുക്കണമെന്നും പി.സി ജോർജ്ജ് പറഞ്ഞു

ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് പിസി ജോർജ്ജ്. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. മുസ്ലീമല്ലെങ്കിൽ അപ്പോഴേ വെട്ടിക്കൊന്നേക്കുന്ന രീതിയായിരുന്നു ടിപ്പുവിന്റേത്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നിട്ടുണ്ടാകും. എന്നിട്ടാണ് ടിപ്പുവിന്റെ അപദാനങ്ങൾ പഠിക്കണമെന്ന് പറയുന്നത്. അത് പഠിക്കുന്ന പിള്ളേര് പോക്കാ ഇതൊന്നും പറയാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പറയുന്നതെന്നും ഇതൊന്നും പറയാൻ മടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞതിന്റെ പേരിൽ ആരാണ് തന്നെ തൂക്കിലിടുന്നതെന്ന് കാണട്ടെയെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം ആവർത്തിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അല്ലാതെ ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ല, ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story