Begin typing your search above and press return to search.
”അപമാനിച്ചു, ഭീഷണിപ്പെടുത്തി” യുവാവിനെതിരെ മഞ്ജുവാര്യരുടെ പരാതി; പോലീസ് കേസെടുത്തു
കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കൊച്ചി എളമക്കര പോലീസിന്റെ നടപടി. തുടർച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന്…

കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കൊച്ചി എളമക്കര പോലീസിന്റെ നടപടി.
തുടർച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ പറയുന്നു. കുറെകാലമായി തുടർന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് താൻ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ ഒരു സംവിധായകനാണെന്നാണ് സൂചന. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് പോലീസ് പറയുന്നു. കേസിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.
Next Story