കാവ്യാ മാധവന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി. നാലര മണിക്കൂർ നേരമാണ് താരത്തെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

ഇന്നാണ് കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു ആവശ്യം. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നൽകിയിരുന്നു. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.  ചോദ്യം ചെയ്യലിന് ശേഷം കാവ്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബോധ്യമായാൽ പ്രതിപ്പട്ടികയിലുണ്ടാവും.

 

Leave a Reply

Your email address will not be published.