മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര തീരുമാനിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെയാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. ഈ മാസം 12 ന് നടക്കുന്ന തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 24 ന് തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. യു.എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന പിണറായിയും കോടിയേരിയും മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

 

Leave a Reply

Your email address will not be published.