ഇസ്ലാം ഉപേക്ഷിക്കുന്നവരെ കൊല്ലാൻ  ഇപ്പോഴും മതകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നു, മതപഠനശാലകൾ പീഡന ശാലകൾ, മതം മുന്നാട്ടുവയ്ക്കുന്നത് ഭരണഘടനാവിരുദ്ധ ആശയങ്ങൾ ,വാർത്താസമ്മേളനത്തിനിടെ  അസ്‌കർ അലി ഹുദവിക്ക് വധഭീഷണി

May 11, 2022 0 By Editor

കൊല്ലം: ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌കർ അലി ഹുദവി വാർത്താസമ്മേളനം നടത്തുന്നതിനിടെ വധഭീഷണി നേരിട്ടു. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം കൊല്ലത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അസ്‌കർ അലിക്ക് വധഭീഷണിയുണ്ടായത്. video

ഇസ്ലാം ഭരിക്കുന്ന രാജ്യമല്ലിത്. ഇന്ത്യ ജനാധിപത്യ രാജ്യമണ്. മതമല്ല ഭരിക്കുന്നത്. ഒരു മതത്തിന്റെയും നിയമങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. പൗരനുള്ള ഭരണഘടനപരമായ അവകാശങ്ങൾ മനസിലാക്കി ജീവിക്കുന്നതിനിടെയാണ് ഇത്തരത്തിൽ പച്ചയ്‌ക്ക് വധഭീഷണി മുഴക്കുന്നതെന്ന് എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു.