കോഴിക്കോട്: മോഡൽ ഷഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം. ഭർത്താവ് സജ്ജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാവ് ഉമൈബ ആരോപിച്ചു. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും അമ്മയും ഷഹനയുടെ സഹോദരനും പറഞ്ഞു. ഇന്ന് രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഷഹന എല്ലാവരേയും ഇന്ന് ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വെയ്‌ക്കുമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ട്. ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടേ അങ്ങോട്ട് അയക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. അതേസമയം സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാൻ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ അമ്മയും സഹോദരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ വിവാഹ ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ജ്വല്ലറി പരസ്യങ്ങളിൽ മോഡലായാണ് ഷഹന ശ്രദ്ധനേടിയത്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്.

Leave a Reply

Your email address will not be published.