എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളെന്ന് കോടതി പറഞ്ഞു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെയും തള്ളിയിരുന്നു. നിലവിലെ ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published.