ഡല്‍ഹിയില്‍ വന്‍തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയില്‍ ഇന്നലെ ആയിരുന്നു സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ ഒരുസ്ത്രീ…

ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയില്‍ ഇന്നലെ ആയിരുന്നു സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ

ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്‌നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനുശേഷമാണ് കൂടുതല്‍പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്.മുപ്പതിലേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തില്‍ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി. രാത്രിവൈകിയും രക്ഷാദൗത്യം തുടര്‍ന്നു.സംഭവത്തില്‍ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു.

മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് മൂന്നുനിലക്കെട്ടിടം. വിവിധ കമ്പനികള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ വാടകയ്ക്കു നല്‍കാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചു.തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story