
മോഷ്ടിച്ചെന്നാരോപം: ജനക്കൂട്ടം രണ്ടുപേരെ തല്ലി കൊന്നു
June 11, 2018മഹാരാഷ്ട്ര : മോഷ്ടിച്ചെന്നാരോപിച്ച് ഔറംഗാബാദില്‍ ജനക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചു കൊന്നു. മരകഷ്ണങ്ങളും ഇരുമ്പ് വടികളും കൊണ്ട് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഔറംഗാബാദിലെ ചണ്ഡ്ഗാവോ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലുള്ള വയലില്‍ നിന്നം മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ജനങ്ങള്‍ ഇവരെ ആക്രമിച്ചത്. എട്ടു പേരടങ്ങുന്ന സംഘത്തെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ പൊലീസ് കസ്‌ററഡിയില്‍ എടുത്തിട്ടുണ്ട്.