അന്ത്യശാസനം തള്ളി, ഉദ്ധവിനെ വെല്ലുവിളിച്ച് ഷിന്‍ഡെ: പിന്തുണച്ച് 34 എംഎൽഎമാർ ” ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിൻഡെ

അന്ത്യശാസനം തള്ളി, ഉദ്ധവിനെ വെല്ലുവിളിച്ച് ഷിന്‍ഡെ: പിന്തുണച്ച് 34 എംഎൽഎമാർ ” ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിൻഡെ

June 22, 2022 0 By Editor

 ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്നാഥ് ഷിൻഡെ. വിഡിയോ കൺഫറൻസിനാണ് സമയം തേടിയത്. ഷിൻഡെയ്ക്ക് eknath-shinde പിന്തുണ അറിയിച്ച് 34 എംഎൽഎമാർ ഗവർണർക്ക് കത്തു നൽകി. ശിവസേന നേതൃത്വത്തിന്റെ അന്ത്യശാസനം വിമതർ തള്ളി. ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ. ‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാൽ അവർക്ക് രാജ്ഭവനിൽ ഗവർണർക്കു നൽകാനുള്ള രാജിക്കത്തു ഞാൻ തയാറാക്കി നൽകും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും’– ഉദ്ധവ് പറഞ്ഞു.

മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരുടെ വിമത നീക്കത്തിലൂടെ മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മൗനം ഭേദിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഫെയ്‌സ്ബുക് ലൈവിലൂടെ ഉദ്ധവ് സംസാരിച്ചത്. ‘ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പം പോയ ചില എംഎൽഎമാർ വിളിച്ചിരുന്നു. അവർ പറയുന്നത്, അവരെ ബലമായി പിടിച്ചുകൊണ്ടു പോയതാണെന്നാണ്’–ഉദ്ധവ് വ്യക്തമാക്കി.

https://mykerala.co.in/Myk_listing/phd-consultants-angamaly

വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെട്ടു.

വിമത ക്യാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്നു പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്