കറുപ്പണിഞ്ഞ് എംഎല്‍എമാര്‍,വന്‍പ്രതിഷേധം; സഭയ്ക്കുള്ളിൽ കൂവലും ആർപ്പുവിളിയും ; ദൃശ്യങ്ങൾ കാണിക്കാതെ സഭാ ടിവി

തിരുവനന്തപുരം∙ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ  ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലിറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. സഭ രണ്ടാമത് ചേര്‍ന്നപ്പോഴും ശക്തമായ…

തിരുവനന്തപുരം∙ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലിറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. സഭ രണ്ടാമത് ചേര്‍ന്നപ്പോഴും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തര പ്രമേയം വേണ്ടേ എന്ന് സ്പീക്കര്‍ ചോദിച്ചു. നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവ റദ്ദാക്കി. സഭയ്ക്കുള്ളില്‍ കൂവലും ആര്‍പ്പുവിളിയുമായി ഇരുപക്ഷവും പ്രതിഷേധിച്ചു.

മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. 'സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ നിര്‍ത്തിയിട്ടും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഒഫിസ് എസ്എഫ്ഐ ആക്രമിച്ചത് കാടത്തമെന്ന് ബാനറേന്തിയാണ് പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, സഭ നിര്‍ത്തിവച്ചിട്ടും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനോ, കക്ഷി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാനോ സ്പീക്കര്‍ തയാറായില്ല. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതൊഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story