ജെയ്‌ക് ബാലകുമാർ മെന്ററെന്ന് വീണയുടെ കമ്പനി: മുഖ്യമന്ത്രി നിഷേധിച്ചു, ; ചിത്രം പുറത്തുവിട്ട് മാത്യു കുഴൽനാടൻ എംഎൽഎ

വീണാ വിജയൻ, ജെയ്ക് ബാലകുമാർ (മാത്യു കുഴൽനാടൻ പുറത്തുവിട്ട ചിത്രം) പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ…

വീണാ വിജയൻ, ജെയ്ക് ബാലകുമാർ (മാത്യു കുഴൽനാടൻ പുറത്തുവിട്ട ചിത്രം)

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിന്റെ തെളിവു പുറത്ത്. ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക്കിന്റെ പേജില്‍ ജെയ്‌ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ജെയ്‌ക് ബാലകുമാറിന്റെ jaik-balakumar എക്സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. പിഡബ്ല്യുസിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായെന്നും പിന്നീട് വെബ്സൈറ്റ് തിരികെ വന്നെങ്കിലും വിവാദ പരാമർശം ഒഴിവാക്കിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

വെബ് ആർക്കൈവ്സിൽനിന്നുള്ള വിവരങ്ങൾ മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദർശിപ്പിച്ചത്.

ജെയ്ക്കും വീണയും ഒരുമിച്ചുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണു കുഴൽനാടൻ പുറത്തുവിട്ടത്. 2020 മേയ് 20 വരെ സൈറ്റിൽ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റർ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴൽനാടൻ പറഞ്ഞു. പിന്നീട് സൈറ്റ് നോക്കാൻ കഴിയാതെയായി. ജൂൺ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോൾ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കാൻ മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, താൻ പുറത്തുവിട്ട ചിത്രങ്ങൾ നിഷേധിക്കാൻ തയാറുണ്ടോയെന്ന് കുഴൽനാടൻ ചോദിച്ചു. താൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാമെന്നും mathew-kuzhalnadan കുഴൽനാടൻ പറഞ്ഞു. മകളെപ്പറ്റി പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ മറുപടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story