എകെജി സെന്റർ ആക്രമണം ; എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ തിരക്കഥ" രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പ്രസക്തി കുറയ്ക്കാൻ വേണ്ടിയുള്ള നാടകമെന്നും കെ.സുധാകരന്‍

 സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോൺഗ്രസുകാരാണ് അക്രമികളെന്ന് ജയരാജനാണ് പ്രഖ്യാപിച്ചത്. എകെജി…

സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോൺഗ്രസുകാരാണ് അക്രമികളെന്ന് ജയരാജനാണ് പ്രഖ്യാപിച്ചത്. എകെജി സെന്‍ററിന് ചുറ്റും ക്യാമറകളുണ്ട്. ഇതിൽ ഒന്നും തന്നെ പെടാതെ എകെജി സെന്‍റർ ആക്രമിക്കണമെങ്കിൽ എകെജി സെന്ററുമായി അടുത്ത പരിചയമുള്ള ആളുകൾക്കേ മാത്രമേ സാധിക്കൂ. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പ്രസക്തി കുറയ്ക്കാൻ ജയരാജൻ സ്വന്തം നിലയ്ക്ക് നടത്തിയ തിരക്കഥയാണ് ആക്രമണമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം.

രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന ദിവസം തന്നെ കോൺഗ്രസ് എകെജി സെന്റർ ആക്രമിച്ചുവെന്ന് പറഞ്ഞാൽ ബുദ്ധിയുള്ളവർ വിശ്വസിക്കുമോ. തിരുവനന്തപുരം നഗരത്തിനകത്ത് പൊലീസിന്റെയും സിസിടിവികളുടെയും മുന്നിൽ ഇത് ചെയ്‌തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ എകെജി സെന്ററിനു പോലും സുരക്ഷ നൽകാന‍് കഴിയാത്ത ആഭ്യന്തരവകുപ്പിന്റെ പരാജയം സിപിഎം പ്രവർത്തകർ വിലയിരുത്തണം. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള നീക്കമാണിത്. പൊലീസ് അന്വേഷിച്ച് പ്രതികൾ ആരാണെന്നു വെളിച്ചത്തു കൊണ്ടുവരട്ടെ. നേരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഗുണ്ടാ സംഘങ്ങളെ വച്ച് ഇത്തരം ആക്രമണം നടത്താനുള്ള സംവിധാനം സിപിഎമ്മിനുണ്ടെന്നും സുധാകരൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story