എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടൻ വീഴും; പരിഹസിച്ച് സുധാകരൻ

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവച്ച നടപടി സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി. രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരൻ പരിഹസിച്ചു. തിരുവനന്തപുരം പേട്ടയിലെ വസതിയിൽവച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചതെന്ന് സംശയമുണ്ട്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ സജി ചെറിയാൻ തയാറാവാതിരുന്നത് നിർഭാഗ്യകരമാണ്. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സിപിഎം പരിശോധിക്കണം. സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. സത്യസന്ധമായി ഉള്ളിൽത്തട്ടി ഭരണഘടനയുടെ പവിത്രതയെ ഉൾക്കൊള്ളാൻ സജി ചെറിയാൻ തയ്യാറാവണം’ – സുധാകരൻ ആവശ്യപ്പെട്ടു.

മന്ത്രിപദവി അദ്ദേഹം രാജിവച്ചത് ആരോടോ വാശി തീർക്കാനെന്നതു പോലെയാണ് തോന്നിയത്. എംഎൽഎ സ്ഥാനത്തു തുടരാനും സജി ചെറിയാൻ യോഗ്യനല്ല. അക്കാര്യത്തിൽ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story