കുമളിയിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ 4 പേർ ഒഴുക്കിൽപെട്ടു
കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി…
കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി…
കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി പഞ്ചായത്തിലെ 13–ാം വാർഡിൽ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടിയത്. 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.
കെകെ റോഡിൽ വണ്ടിപ്പെരിയാർ പൊലീസ് വളവിനു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുത്തുരാജ്, ഭാര്യ അനിത, 3 വയസ്സുള്ള മകൻ, മുത്തുരാജിന്റെ മാതാവ് എന്നിവരാണ് ഒഴുക്കിൽപെട്ടത്. ദേശീയപാതയിൽ നാലടി ഉയരത്തിലെ വെള്ളത്തിലൂടെ അരക്കിലോമീറ്ററോളം ദൂരം മുത്തുരാജിന്റെ മാതാവ് ഒഴുകിപ്പോയതിനുശേഷമാണു രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മറ്റുള്ളവരെ ഗവ. ആശുപത്രിക്കു സമീപം നാട്ടുകാർ രക്ഷപ്പെടുത്തി.