കുറ്റസമ്മതം നടത്തി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് കുറ്റം ഏറ്റ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേതൃത്വത്തിന്…
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് കുറ്റം ഏറ്റ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേതൃത്വത്തിന്…
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് കുറ്റം ഏറ്റ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേതൃത്വത്തിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് കെ.പി.സി.സി നേതൃയോഗത്തിലാണ് ചെന്നിത്തല പറഞ്ഞത്.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചെന്നിത്തല യോഗത്തില്‍ ന്യായീകരിക്കുകയും ചെയ്തു. മുന്നണി സംവിധാനത്തില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ഉണ്ടാവുമെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് സീറ്റ് വിട്ടുനല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി. വിശദീകരണത്തിന് ശേഷം ചെന്നിത്തല നിയമസഭയിലേക്ക് പോവുകയും ചെയ്തു.
ഘടകകക്ഷികളുടെ അപ്രമാദിത്വം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും, അത് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുമെന്നും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും നേതൃത്വം കൂടിയാലോചനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യസഭാ സീറ്റ് വിവാദത്തില്‍ സമൂഹ മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും പ്രതിഷേധം പങ്കുവെച്ച യുവ നേതാക്കള്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല. മനപൂര്‍വം യോഗത്തില്‍ നിന്നും വിട്ടുനിന്നതാണെന്നാണ് ലഭിച്ച വിവരം.