കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകളിലേക്ക്

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. കാറുകളുടെയും എസ്.യു.വി.കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മാതാക്കളാണ് കിയ. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഉപകമ്ബനിയാണ് കിയ മോട്ടോഴ്‌സ്.

കമ്പനി 200 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ട്. 2019 സെപ്റ്റംബറോടെ ആന്ധ്രയിലെ അനന്തപൂരിലെ പ്ലാന്റില്‍ കാര്‍ നിര്‍മിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുകയാണ് കിയയുടെ ലക്ഷ്യം. പുതിയ സ്മാര്‍ട്ട് സിറ്റി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കമ്പനി 2020ല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ലെവല്‍ നാല് ഓട്ടോണമസ് വാഹനങ്ങള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story