കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കനേഡിയന്‍ താരമായ മിഷേല്‍ ലിയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. പരിക്കിനെ അതിജീവിച്ച് ഫൈനലിനിറങ്ങിയ സിന്ധുവിന്റെ വിജയം ഇരട്ടി മധുരമായി.

2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു. 2018ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ഇപ്പോള്‍ ഇതാ സ്വര്‍ണവും നേടിയിരിക്കുകയാണ്. റിയോ ഒളിംപിക്‌സില്‍ വെള്ളി, ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം, ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, ഏഷ്യന്‍ ഗെയിംസില്‍ വെള്ളി തുടങ്ങി നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ സിന്ധു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു.

ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. സിന്ധുവിലൂടെ 19-ാം സ്വര്‍ണമാണ് ഇന്ത്യ നേടിയിരിക്കുന്നത്. ന്യൂസിലന്‍ഡിനും 19 സ്വര്‍ണമുണ്ട്. മെഡലുകളുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ ഇന്ത്യയാണ് മുന്നില്‍. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 56 മെഡലുകളായി. 19 സ്വര്‍ണവും 12 വെള്ളി 17 വെങ്കലവുമായി ന്യൂസിലന്‍ഡാണ് അഞ്ചാം സ്ഥാനത്ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story