ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സെറീന വില്യംസ് വിരമിക്കുന്നു
ന്യൂയോര്‍ക്ക്: ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ അമേരിക്കയുടെ സെറീന വില്യംസ് വിരമിക്കുന്നു. ഈ മാസം നടക്കുന്ന യുഎസ് ഓപ്പണോടെ വിരമിക്കുമെന്നാണ് സെറീന വ്യക്തമാക്കിയിരിക്കുന്നത്.…
ന്യൂയോര്‍ക്ക്: ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ അമേരിക്കയുടെ സെറീന വില്യംസ് വിരമിക്കുന്നു. ഈ മാസം നടക്കുന്ന യുഎസ് ഓപ്പണോടെ വിരമിക്കുമെന്നാണ് സെറീന വ്യക്തമാക്കിയിരിക്കുന്നത്.…
ന്യൂയോര്‍ക്ക്: ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ അമേരിക്കയുടെ സെറീന വില്യംസ് വിരമിക്കുന്നു. ഈ മാസം നടക്കുന്ന യുഎസ് ഓപ്പണോടെ വിരമിക്കുമെന്നാണ് സെറീന വ്യക്തമാക്കിയിരിക്കുന്നത്. 23 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ സെറീന ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താന്‍ (24) ഒരകു കിരീടം കൂടി മതി. വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂണില്‍ വിംബിള്‍ഡണിലാണ് സെറീന മടങ്ങിയെത്തിയത്. എന്നാല്‍ 40കാരിയായ സെറീനയ്ക്ക് രണ്ടാം റൗണ്ടില്‍ പരാജയപ്പെടാനായിരുന്നു വിധി.
എനിക്ക് വിരമിക്കുന്നു എന്ന വാക്ക് ഇഷ്ടമല്ല. ഒരു മാറ്റം എന്നേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. -സെറീന ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 2017ലാണ് സെറീന അവസാനമായി ഗ്രാന്‍ഡ് സ്ലാം നേടിയത്. മകള്‍ക്ക് ജന്മം നല്കിയ ശേഷമായിരുന്നു സെറീന ഇടവേളയെടുത്തത്. ഒളിമ്പ്യ എന്നാണ് സെറീനയുടെ മകളുടെ പേര്.
എന്നെ എല്ലാവരും എക്കാലത്തെയും മികച്ച താരമെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഞാന്‍ മാര്‍ഗരറ്റ് കോര്‍ട്ടിനെ മറികടന്നിട്ടില്ല. എനിക്ക് ആ റെക്കോഡ് ഭേദിക്കണമെന്ന് ആഗ്രഹമില്ല എന്നു പറഞ്ഞാല്‍ അതു നുണയാകും. ആ റെക്കോഡിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍, അതു സാധിക്കുമോ എന്നറിയില്ല. എന്നും ടെന്നീസ് ഇഷ്ടപ്പെടുന്ന ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണും. കളിയവസാനിക്കും വരെയുള്ള ദിവസങ്ങള്‍ വളരെ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം- സെറീന പറഞ്ഞു.