പ്രിയ വര്‍ഗീസ് നിയമനം: കണ്ണൂർ വിസിയുടേത് ഗുരുതര ചട്ടലംഘനമെന്ന് ഗവർണർക്ക് നിയമോപദേശം; നടപടിക്ക് സാധ്യത
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ പരസ്യമായി വെല്ലവിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥിനെതിരെ നടപടിക്ക് സാധ്യത. ഗവര്‍ണര്‍ക്കെതിരെ…

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ പരസ്യമായി വെല്ലവിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥിനെതിരെ നടപടിക്ക് സാധ്യത.
ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്കായി സിന്‍ഡിക്കറ്റ് വിളിച്ചുകൂട്ടിയതും ഗുരുതര ചട്ടലംഘനമാണെന്നു ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. പ്രിയ വര്‍ഗീസ് നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്നു 25നു മടങ്ങിയെത്തിയതിനു ശേഷം നടപടിയുണ്ടാവുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിനു പരിഗണിച്ചത്. നിയമന നടപടി ചട്ടവിരുദ്ധമാണെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റാങ്ക് പട്ടിക മരവിപ്പിച്ചതെന്നാണ് ഗവര്‍ണറുടെ വാദം.