15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 24കാരന് 62 വര്‍ഷം തടവ്
ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. ദേവികുളം സ്വദേശി ആല്‍വിനെയാണ് ഇടുക്കി…
ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. ദേവികുളം സ്വദേശി ആല്‍വിനെയാണ് ഇടുക്കി…
ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. ദേവികുളം സ്വദേശി ആല്‍വിനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.ജി.വര്‍ഗീസ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി അമ്പത്തിയ്യാരം രൂപ പിഴയും വിധിച്ചു.
2020 ലാണ് കേസിനാസ്പദമായ സംഭവം. സാമൂഹ്യ മാധ്യമം വഴിയാണ് പ്രതിയായ ആല്‍വിന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെ ചൈല്‍ഡ് ലൈനെ ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം ദേവികുളം പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് 40 വര്‍ഷം തടവും, പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് 20 വര്‍ഷവും, ലൈംഗിക അതിക്രമം നടത്തി എന്നുള്ളതിന് രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 155000 രൂപ പിഴയും ഒടുക്കണം.
ഏറ്റവും ഉയര്‍ന്ന ശിക്ഷയായ നാല്പതു വര്‍ഷം എന്നുള്ളതാണ് പ്രതി അനുഭവിക്കേണ്ട ശിക്ഷാ കാലാവധി. കേസില്‍ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. 31 തെളിവുകളും ഹാജരാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന ഒരു ലക്ഷത്തി അമ്പത്തിയ്യായിരം രൂപയ്ക്ക് പുറമേ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ അധികമായി നല്‍കണം.