‘നിർദേശങ്ങൾ ചവറ്റുകുട്ടയിൽ’' രാഹുലിനെതിരെ രൂക്ഷ വിമർശനം ; ഗുലാം നബി ആസാദ് രാജിവെച്ചു
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് ഗുലാം നബി ആസാദ്…
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് ഗുലാം നബി ആസാദ്…
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് ഗുലാം നബി ആസാദ് രാജിവെച്ചത്. കോൺഗ്രസിന്റെ തലമുതിർന്ന നേതാവാണ് പടിയിറങ്ങുന്നത്. ഗുലാം നബി ആസാദ് അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്നു. ജി 23 ഗ്രൂപ്പിന്റെ നേതാവായിരുന്നു അദ്ദേഹം. കലാപക്കൊടി ഉയർത്തിയ ശേഷമാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിടുന്നത്. ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ഏറ്റെടുത്തിരുന്നില്ല.
രാജിക്കത്തിൽ കേന്ദ്രത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ട് നൽകിയെന്നായിരുന്നു വിമർശനം. പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്നും രാജിക്കത്തിൽ പറയുന്നു. മുതിർന്ന പരിചയസമ്പന്നരായ നേതാക്കളെ ഒതുക്കുകയാണ് കോൺഗ്രസിൽ ഇപ്പോൾ. തിരിച്ചുവരാനാകാത്ത വിധം പാർട്ടിയെ തകർത്തു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറിയെന്നും ഗുലാം നബി കത്തിൽ വിമർശിക്കുന്നു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.