ഖത്തറില്‍ ഈദ് ഗാഹില്‍ ഖുത്തുബ മലയാളത്തിലും
ഖത്തര്‍: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. രാവിലെ 4.58 നാണ് രാജ്യത്തുടനീളം പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്.…
ഖത്തര്‍: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. രാവിലെ 4.58 നാണ് രാജ്യത്തുടനീളം പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്.…
ഖത്തര്‍: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. രാവിലെ 4.58 നാണ് രാജ്യത്തുടനീളം പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത്. പല കേന്ദ്രങ്ങളിലും ഖുതുബയുടെ മലയാള പരിഭാഷയും ഒരുക്കിയിട്ടുണ്ട്.
ഖത്തറിലുടനീളമുള്ള പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദുഗാഹുകളിലുമായി സൂര്യോദയത്തിനു പതിനഞ്ച് മിനിട്ടിനുശേഷം 4 .58 ന് നമസ്‌കാരം നടക്കും. 69 പള്ളികളിലും ഈദ് ഗാഹുകളിലും വനിതകള്‍ക്കായി സ്ഥലം പ്രത്യേകമായി ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലത്തിനുകീഴിലുള്ള ദോഹസ്‌റ്റേഡിയം ഈദ്ഗാഹില്‍ പി പി അബ്ദുറഹീമും, അല്‍സദ്ധ് സ്‌പോര്‍ട്‌സ് ക്ലബ് ഈദ്ഗാഹില്‍ അസ്ലം തൗഫീഖും , വക്‌റ സ്‌പോര്‍ട്‌സ് ക്ലബ് ഈദ്ഗാഹില്‍ എംടി ആദമുമാണ് ഖുതുബയുടെ മലയാള പരിഭാഷ നിര്‍വ്വഹിക്കുന്നത് . ഈ സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .
ഫരീജ് നാസര്‍ ഈദ്ഗാഹില്‍ ഉമര്‍ഫൈസിയും , ഇന്റസ്ട്രിയല്‍ ഏരിയ അല്‍അത്വിയ്യയില്‍ അഷ്‌റഫ് സലഫിയും , അല്‍ഖോര്‍ ഈദ് ഗാഹില്‍ സ്വലാഹുദ്ധീന്‍ സ്വലാഹിയുമാണ് ഖുതുബ പരിഭാഷകരായെത്തുക. വക്‌റ ഈദ് ഗാഹ് ഗ്രൗണ്ടില്‍ സിറാജ് ഇരിട്ടി, മുന്‍തസയില്‍ മുനീര്‍ സലഫി, ഡി റിംഗ് റോഡ് ലുലു പാര്‍ക്കിംഗ് ഈദ്ഗാഹില്‍ മുഹമ്മദ് മിസ്ഹബ് ഇസ്ലാഹി കൊച്ചി എന്നിവരും ഖുതുബകള്‍ പരിഭാഷപ്പെടുത്തും .