തൃശൂരിലും കാസര്‍കോട്ടും മിന്നൽ ചുഴലികാറ്റ് : വന്‍ നാശനഷ്ടം
കാസര്‍കോട്: കാസര്‍കോട് മാന്യയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്ടം. പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ അഞ്ച്…
കാസര്‍കോട്: കാസര്‍കോട് മാന്യയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്ടം. പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ അഞ്ച്…
കാസര്‍കോട്: കാസര്‍കോട് മാന്യയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്ടം. പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ അഞ്ച് വീടുകള്‍ തകര്‍ന്നു. ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷിനാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്.
രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്തതായും ഗ്രാമവാസികള്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഒരുവീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേസമയം ഇന്ന് പുലർച്ചെ ചാലക്കുടിയിലും മിന്നൽ ചുഴലി അടിച്ചിരുന്നു. കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.
തൃശൂർ: തൃശൂരിൽ നാശംവിതച്ച് ചുഴലിക്കാറ്റ്. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലും വീടുകളുടെ ട്രസ് ഷീറ്റുകൾ മറിഞ്ഞുവീണു. ക്ഷേത്രത്തിലെ ആൽ ഉൾപ്പെടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വൈദ്യുതിപോസ്റ്റുകളും തകർന്നു. കുലച്ച വാഴകളും നിലംപൊത്തി.
Latest Malayalam news