കണ്ണൂരിൽ  തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ; ”മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി” തെളിവുകൾ പുറത്തുവിടുമെന്ന് ഗവർണർ

കണ്ണൂരിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ; ”മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി” തെളിവുകൾ പുറത്തുവിടുമെന്ന് ഗവർണർ

September 17, 2022 0 By Editor

തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിന്റെ തെളിവുകൾ വൈകാതെ പുറത്തുവിടും. തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് കേസെടുത്തില്ലെന്നും തടഞ്ഞതാരാണെന്നും ഗവർണർ ചോദിച്ചു.

രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ പൊലീസിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. അദ്ദേഹം മറനീക്കി പുറത്തുവന്നത് നന്നായി. യോഗ്യതയില്ലാത്തവരെ യൂനിവേഴ്സിറ്റികളിൽ നിയമിക്കാൻ അനുവദിക്കില്ല. യൂനിവേഴ്സിറ്റികൾ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിൽ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങൾ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ഇവർ ആശങ്കപ്പെട്ടിട്ടുണ്ടോ. കുട്ടികളല്ല കുഴപ്പക്കാരെന്നും അവരെ പലതിനും ഉപയോഗിക്കുന്ന ചിലരാ​ണ് കുറ്റക്കാർ. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ, നിലപാട് കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഗവർണർ നൽകിയത്. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ലെന്നും ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു.