ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി ; ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തതിൽ കെസിബിസി ഉയർത്തിയ എതിർപ്പിനോട് മറുപടി

തിരുവനന്തപുരം∙ ഗാന്ധി ജയന്തി ദിനത്തിൽനിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം∙ ഗാന്ധി ജയന്തി ദിനത്തിൽനിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ഉയർത്തിയ എതിർപ്പിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക വിഷമം മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തതിൽ മാർത്തോമ്മാ സഭയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട മാർത്തോമ്മാ സഭ, വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധദിനമെന്നും അന്ന് പരിപാടി നടത്തുന്നത് വേദനാജനകമെന്നും വ്യക്തമാക്കി. എന്നാൽ, സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയിനെ പിന്തുണയ്ക്കുന്നെന്നും സഭ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story